രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകർന്നുവീണു

ബാർമർ: രാജസ്ഥാനിലെ ബാർമർ സെക്ടറിലെ ഉത്തരലൈയിൽ വ്യോമസേനാ വിമാനം തകർന്നുവീണു. വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് തകർന്നു വീണത്. രാത്രിയിൽ പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. അതേസമയം, പൈലറ്റ് രക്ഷപ്പെട്ടു.

ജനവാസമേഖലകളിൽ നിന്ന് മാറി യുദ്ധവിമാനം നിലംപതിച്ചതിനാൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ബാർമർ കലക്ടർ നിശാന്ത് ജെയ്ൻ പറഞ്ഞു. സംഭവത്തിൽ കോർട്ട് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.

മാർച്ച് 12ന് രാജസ്ഥാനിലെ ജയ്സാൽമീറിന് സമീപം വ്യോമസേനയുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ആയ തേജസ് പരിശീലനിടെ തകർന്നു വീണിരുന്നു. അപകടത്തിൽ പൈലറ്റ് രക്ഷപ്പെട്ടിരുന്നു. 

Tags:    
News Summary - MiG-29 crashes in Barmer due to technical snag, pilot safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.