ചെന്നൈ: ജയിലിൽ നിന്ന് മടങ്ങിയത് തെൻറ തിരിച്ചുവരവാണെന്ന് അണ്ണാ ഡി.എം.കെ (അമ്മ) െഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ. താൻ പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണ്. പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. അതിനായി ബംഗളൂരു ജയിലിൽ കഴിയുന്ന ജനറൽ സെക്രട്ടറി വി.കെ ശശികലയെ സന്ദർശിക്കുമെന്നും ദിനകരൻ വ്യക്തമാക്കി.
മരുമകൻ എന്ന നിലയിലല്ല, പാർട്ടി ഡെപ്യൂട്ടി എന്ന നിലയാണ് ശശികലയെ സന്ദർശിക്കുന്നതെന്നും ഇത് തെൻറ തിരിച്ചു വരവാണെന്നും ദിനകരൻ മാധ്യമങ്ങളോടു പറഞ്ഞു.
രണ്ടില ചിഹ്നം ലഭിക്കാൻ തെരഞ്ഞെടുപ്പ് കമീഷനു കോഴ നൽകാൻ ശ്രമിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് ദിനകരന് ജാമ്യം ലഭിച്ചത്.
എന്നാൽ ദിനകരൻ മടങ്ങിയെത്തിയതിനെ കുറിച്ച് പ്രതികരിക്കാൻ മന്ത്രിമാർ തയാറായിട്ടില്ലെന്നത് എടപ്പാടി സർക്കാർ ശശികല കുടുംബത്തോട് അകലം പാലിക്കുന്നതിെൻറ സൂചനയാണ്.
അനധികൃത സ്വത്ത് സമ്പാദനകേസിൽ വി.കെ ശശികല ബംഗളൂരുവിലെ ജയിലിൽ തടവു ശിക്ഷ അനുഭവിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.