ന്യൂഡൽഹി: വിപ്ലവമുണ്ടായത് പനിനീരിനൊപ്പമല്ലെന്നും ചോരയും കണ്ണീരുെമാക്കെച്ചേർന്നതാണതെന്നും കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിധു. രാജ്യത്തെ ഭരണകേന്ദ്രങ്ങളുടെ ഉറക്കം കെടുത്തിയ കർഷക സമരം നീതിക്കുവേണ്ടി പോരാടാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രചോദനമാണ്. മുറിപ്പെടുത്തിയ കൈകൾ തന്നെ മുറിവുണക്കേണ്ടത് നിർബന്ധമാണെന്നും പഞ്ചാബുകാരനായ സിധു കൂട്ടിച്ചേർത്തു.
'വിപ്ലവമുണ്ടായത് പനിനീരിനൊപ്പമല്ല. രക്തവും വിയർപ്പും കഠിനാധ്വാനവും കണ്ണീരുമൊക്കെച്ചേർന്നതാണത്. മാതൃകാപരവും അനുകരണീയവുമായ ഈ പ്രക്ഷോഭം നീതിക്കും ശരിക്കും വേണ്ടി പോരാടാൻ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. സർക്കാർ ഭേദഗതികൾ വരുത്തിയേ തീരൂ...മുറിപ്പെടുത്തിയ കൈകൾ തന്നെ മുറിവുണക്കേണ്ടത് നിർബന്ധമാണ്. ചീത്ത നിയമങ്ങൾ സ്വേച്ഛാധിപത്യത്തിെൻറ ഏറ്റവും മോശം രീതിയാണ്' -സിധു ട്വിറ്ററിൽ കുറിച്ചു.
സമരത്തിെൻറ പശ്ചാത്തലത്തിൽ കർഷക സംഘടനകൾ ഭാരത് ബന്ദ് നടത്തുന്നതിനിടെയാണ് സിധുവിെൻറ ട്വീറ്റ്. പ്രതിപക്ഷ പാർട്ടികളും നിരവധി ട്രേഡ്യൂനിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മാർഗനിർദേശങ്ങൾ കാണിച്ച് നേരിടാൻ കേന്ദ്ര സർക്കാറും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും നിർദേശങ്ങൾ പുറപ്പെടുവിച്ചു.
കർഷക സമരം ശക്തമായ പഞ്ചാബിന് പുറമെ, ഡൽഹി, ഹരിയാന, രാജസ്ഥാൻ, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ത്രിപുര, അസം എന്നിവിടങ്ങളിൽ ബന്ദ് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഡൽഹിയിലേക്കുള്ള വിവിധ അതിർത്തികൾ സ്തംഭിപ്പിച്ച് 12ാം ദിവസവും സമരം തുടർന്ന കർഷക സംഘടനകൾ ബുധനാഴ്ച സർക്കാറുമായി നാലാം വട്ട ചർച്ച നടത്താനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.