റിയ ചക്രബര്‍ത്തി ഒളിവിലല്ല; ബിഹാര്‍ പൊലീസിന്റെ സമന്‍സ് ലഭിച്ചിട്ടില്ല -അഭിഭാഷകന്‍

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തിക്ക് ബിഹാര്‍ പൊലീസിന്റെ സമന്‍സ് ഒന്നും ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍. നടി ഒളിവിലാണെന്ന വാര്‍ത്തകളും അഭിഭാഷകന്‍ തള്ളി.

സുശാന്തിന്റെ മരണത്തില്‍ റിയക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കഴിഞ്ഞാഴ്ച ബിഹാര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മുംബൈ പൊലീസിന്റെ അന്വേഷണത്തിനു പിന്നാലെ സുശാന്തിന്റെ പിതാവ് കെ.കെ സിങ് നല്‍കിയ പരാതിയിലാണ് ബിഹാര്‍ പൊലീസ് കേസെടുത്തത്. അന്വേഷണ സംഘത്തിന് റിയയെ കണ്ടെത്താനായിട്ടില്ലെന്ന് ബിഹാര്‍ പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് റിയയുടെ അഭിഭാഷകന്റെ പ്രതികരണം.

റിയ ചക്രബര്‍ത്തിയെ കാണാനില്ലെന്ന ബിഹാര്‍ പൊലീസിന്റെ വാദം ശരിയല്ല. ഇതുവരെ ബിഹാര്‍ പൊലീസില്‍ നിന്ന് നോട്ടീസോ സമന്‍സോ ലഭിച്ചില്ല -അഭിഭാഷകന്‍ പറഞ്ഞു.

മുംബൈ പൊലീസ് റിയയുടെ മൊഴി രേഖപ്പെടുത്തിയതാണെന്നും അഭിഭാഷകന്‍ പറയുന്നു.

കേസ് ബിഹാര്‍ പൊലീസിന്റെ അധികാര പരിധിയിലല്ലെന്നും കേസ് മുംബൈയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിയയുടെ അഭിഭാഷകന്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.