'മോദി സർക്കാറിന്‍റെ നയങ്ങൾ ജനങ്ങളെ കൂടുതൽ കടക്കാരാക്കി'; രൂക്ഷ വിമർശനവുമായി മൻമോഹൻ സിങ്

ന്യൂഡൽഹി: കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കാർഷിക നിയമങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടുകൾ രാജ്യത്തെ ജനങ്ങളെ കൂടുതൽ കടക്കാരാക്കിയെന്ന് മൻമോഹൻ സിങ് കുറ്റപ്പെടുത്തി.

രാജ്യത്ത് പണക്കാർ വീണ്ടും പണക്കാരാകുകയും ദരിദ്രർ ദരിദ്രരായി തുടരുകയും ചെയ്യുന്നു. കേന്ദ്ര സർക്കാറിന്‍റെ നയത്തിലുള്ള തകരാർ കാരണമാണിതെന്നും മൻമോഹൻ സിങ് ചൂണ്ടിക്കാട്ടി.

രാജ്യത്തെ മാത്രമല്ല, വിദേശ നയങ്ങളിലും സർക്കാർ പൂർണ പരാജയമാണെന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് അധിനിവേശത്തെ മൂടിവെക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ നേതാക്കൾ തമ്മിൽ ആലിംഗനം ചെയ്തതുകൊണ്ടോ സൗജന്യമായി ബിരിയാണി വാഗ്ദാനം ചെയ്തതുകൊണ്ടോ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കില്ല. വാഗ്ദാനങ്ങൾ നൽകാൻ എളുപ്പമാണെന്നും അവ പാലിക്കാനാണ് പ്രയാസമെന്നും മൻമോഹൻ സിങ് വ്യക്തമാക്കി.

Tags:    
News Summary - Rich getting richer, poor getting poorer: Former PM Manmohan Singh slams govt on farm laws, foreign policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.