ന്യൂഡൽഹി: രാജ്യസഭ എം.പിമാരിൽ മിക്കവരും കോടിപതികൾ. ശരാശരി സ്വത്ത് 55.62 കോടി രൂപ. ബിഹാറിൽനിന്നുള്ള മഹേന്ദ്രപ്രസാദിെൻറ (ജനതാദൾ -യു) പ്രഖ്യാപിത സ്വത്ത് 4,078 കോടി. സമാജ്വാദി പാർട്ടി പ്രതിനിധി ജയ ബച്ചന് 1,001 കോടി. ബിഹാറിൽനിന്നുള്ള ബി.ജെ.പി അംഗം രവീന്ദ്ര കിഷോർ സിൻഹയാണ് മുന്തിയ ‘മുതലാളി’മാരിൽ മൂന്നാമത് -857 കോടി. ഏറ്റവും പിന്നിൽ തൃണമൂൽ കോൺഗ്രസിലെ അഹ്മദ് ഹസനാണ്. നാലു ലക്ഷം രൂപയുടെ സ്വത്താണ് അദ്ദേഹം കാണിച്ചിട്ടുള്ളത്. ഒഡിഷയിൽനിന്നുള്ള ബി.ജെ.ഡി അംഗം എ. സമാനന്തക്ക് അഞ്ചു ലക്ഷം. അതു കഴിഞ്ഞാൽ ആം ആദ്മി പാർട്ടിക്കാരനായ സഞ്ജയ് സിങ്- ആറര ലക്ഷം രൂപ.
ആസ്തിയിൽ മുന്നിട്ടുനിൽക്കുന്ന മറ്റുള്ളവർ: അഭിഷേക് മനു സിങ്വി -649 കോടി, ഡി. കുപേന്ദ്രേ റെഡ്ഡി -462 കോടി, കെ.എസ്. ദത്താത്രേയ -425 കോടി, ടി. സുബ്ബരാമി റെഡ്ഡി -422 കോടി, സി.എം. രമേശ് -258 കോടി, പ്രഫുൽ പേട്ടൽ -252 കോടി, വി. പ്രഭാകർ റെഡ്ഡി -230 കോടി.
അടുത്തയിടെ ജയിച്ചവർ അടക്കം രാജ്യസഭയിലെ 245ൽ 233 പേർ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനപ്പെടുത്തി അസോസിയേഷൻ ഒാഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) നടത്തിയ പഠനത്തിൽനിന്നാണ് ഇൗ വിവരങ്ങൾ. ബാക്കി 12 പേർ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളാണ്. 10 കോടിക്കു മുകളിൽ സ്വത്തുള്ള 84 രാജ്യസഭാംഗങ്ങളുണ്ട്. അഞ്ചു കോടിക്കും 10 കോടിക്കുമിടയിൽ സ്വത്തുള്ളവർ 34 പേർ. ഒരു കോടി മുതൽ അഞ്ചു കോടി വരെ സ്വത്ത് കാണിച്ചിട്ടുള്ളവർ 83 പേരാണ്. 20 ലക്ഷത്തിൽ താഴെ സ്വത്തുള്ളവർ അഞ്ചുപേർ മാത്രം. അവരുടെ അനുപാതം ആകെ അംഗങ്ങളുടെ രണ്ടു ശതമാനം മാത്രം. കോടിപതികളുടെ അനുപാതം ഏറ്റവും കുറവ് കേരളത്തിലാണ്. കർണാടക, ഗോവ, മേഘാലയ തുടങ്ങി പല സംസ്ഥാനങ്ങളിൽനിന്നുമുള്ള എം.പിമാർ എല്ലാവരും കോടിപതികൾ. 28 കോടിയാണ് ബി.ജെ.പിയുടെ 64 എം.പിമാരുടെ ശരാശരി സ്വത്ത്. കോൺഗ്രസിെൻറ 50 േപരുടെ ശരാശരി സ്വത്ത് 41 കോടി. സമാജ്വാദി പാർട്ടി ഇതുരണ്ടും കടത്തിവെട്ടി. അവരുടെ 14 പേരുടെ ശരാശരി സ്വത്ത് 93 കോടി.
ആസ്തി കുറഞ്ഞിട്ടല്ലെങ്കിലും ബാധ്യതയിൽ മുന്നിൽ നിൽക്കുന്നവരുണ്ട്. 304 കോടി രൂപയുടെ ബാധ്യതയുള്ള സ്വതന്ത്ര അംഗം കെ.എസ്. ദത്താത്രേയ (മഹാരാഷ്ട്ര) ഒന്നാംസ്ഥാനത്ത്. കോൺഗ്രസിെൻറ ടി. സുബ്ബരാമി റെഡ്ഡിക്ക് (ആന്ധ്രപ്രദേശ്) ബാധ്യത 173 കോടി. ജയ ബച്ചന് 105 കോടി രൂപയുടെ ബാധ്യതയുണ്ട്. കപിൽ സിബലിന് 212 കോടിയാണ് ആസ്തി. മുസ്ലിം ലീഗിലെ പി.വി. അബ്ദുൽ വഹാബിന് സ്വത്ത് 199 കോടി. പി. ചിദംബരത്തിന് 95 കോടി. അരുൺ ജെയ്റ്റ്ലിക്ക് 111 കോടി. അമർ സിങ് കാണിച്ചിട്ടുള്ള സ്വത്ത് 131 കോടി. രാജീവ് ചന്ദ്രശേഖർ കാണിച്ചിട്ടുള്ളത് 64 കോടി. എം.പി വീരേന്ദ്രകുമാറിന് 55 കോടി. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്ക് 34 കോടി. കനിമൊഴി 26 കോടി. സ്മൃതി ഇറാനി കാണിച്ചിരിക്കുന്നത് എട്ടു കോടി. മുഖ്താർ അബ്ബാസ് നഖ്വിക്ക് ആറു കോടി. അഹ്മദ് പേട്ടൽ ആറു കോടി. ഗുലാംനബി ആസാദ് വെളിപ്പെടുത്തിയ സ്വത്ത് നാലു കോടി. കേരള കോൺഗ്രസിലെ ജോയി എബ്രഹാം ഒരു കോടി. എ.കെ. ആൻറണിക്ക് 83 ലക്ഷം. െഡപ്യൂട്ടി സ്പീക്കർ പി.ജെ. കുര്യൻ കാണിച്ചിട്ടുള്ളത് 76 ലക്ഷം. സി.പി.എമ്മിലെ സോമപ്രസാദിന് 66 ലക്ഷം; സി.പി. നാരായണന് 54 ലക്ഷം. വി. മുരളീധരന് (ബി.ജെ.പി) 27 ലക്ഷം. ഡി. രാജക്ക് (സി.പി.െഎ) 26 ലക്ഷം. മന്ത്രി അൽഫോൻസ് കണ്ണന്താനത്തിെൻറ സത്യവാങ്മൂലം ലഭ്യമായില്ല. സി.പി.എമ്മിലെ കെ.കെ. രാഗേഷിേൻറത് അപൂർണം. ഇങ്ങനെ ആകെ നാല് സീറ്റുകളുടെ കണക്ക് ക്രോഡീകരിക്കാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.