കൊച്ചി: വിവരാവകാശ കമീഷനുകളിലെ രാഷ്ട്രീയാതിപ്രസരവും കേസ് തീർപ്പാക്കുന്നതിലെ താമസവും മൂലം രാജ്യത്ത് വിവരാവകാശ അപേക്ഷകളുടെ എണ്ണം കുറയുന്നു. വിവരാവകാശ നിയമത്തിന് വെള്ളിയാഴ്ച 13 വയസ്സ് തികയുേമ്പാൾ ഒേട്ടറെ പ്രതിസന്ധികൾക്ക് നടുവിലാണ് നിയമം. ഫലപ്രദമായി നടപ്പാക്കുന്നതിലെ വീഴ്ച മൂലം നിയമത്തിൽ ജനങ്ങൾക്ക് വിശ്വാസം കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിയമത്തിെൻറ ചിറകരിയുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടേത്.
കേന്ദ്ര വിവരാവകാശ കമീഷൻ കണക്കുപ്രകാരം 2015-16ൽ കേന്ദ്രസർക്കാറിന് കീഴിെല സ്ഥാപനങ്ങളിൽ 9.76 ലക്ഷം അപേക്ഷയാണ് ലഭിച്ചത്. 2016-17ൽ ഇത് 9.17 ലക്ഷമായി കുറഞ്ഞു. 6.1 ശതമാനം കുറവ്. കേന്ദ്രസർക്കാർ ഒാഫിസുകൾ കഴിഞ്ഞാൽ കർണാടകയും മഹാരാഷ്ട്രയുമാണ് അപേക്ഷകരുടെ എണ്ണത്തിൽ മുന്നിൽ. കേരളത്തിൽ അപേക്ഷകരുടെ എണ്ണത്തിൽ വലിയ കുറവില്ലെങ്കിലും ആഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് 14,506 അപേക്ഷ കെട്ടിക്കിടപ്പുണ്ട്. ഇവയിൽ 3979 പുതിയ അപേക്ഷയും 10,527 അപ്പീൽ അപേക്ഷയുമാണ്. ഇന്നത്തെ നിലയിൽ ഇവ പൂർണമായും തീർപ്പാക്കാൻ ആറര വർഷമെങ്കിലും വേണ്ടിവരും. കഴിഞ്ഞവർഷം ലഭിച്ച 4214 അപേക്ഷയിൽ 1345 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ വിവരാവകാശ കമീഷണർമാരുടെ 25 ശതമാനം തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
ഒാൺലൈനായി വിവരാവകാശ അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം 2013 ആഗസ്റ്റ് 21 മുതൽ കേന്ദ്രം നടപ്പാക്കിയെങ്കിലും കേരളത്തിൽ പ്രാവർത്തികമായിട്ടില്ല. ഒാൺലൈനാകുന്നതോടെ നടപടി ലളിതമാകുന്നതുവഴി അപേക്ഷ കൂടുമെന്നതിനാൽ ഉദ്യോഗസ്ഥരുടെ സമ്മർദത്തിന് വഴങ്ങിയാണ് സംവിധാനം നടപ്പാക്കാത്തതെന്ന് ആക്ഷേപമുണ്ട്. അഞ്ചുവർഷത്തിനിടെ കേന്ദ്രസ്ഥാപനങ്ങളിൽ ഒാൺലൈനിൽ 9,51,432 അപേക്ഷ ലഭിച്ചു. ഇതിൽ 28,032 എണ്ണം ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടേതായിരുന്നു. 2005 ഒക്ടോബർ 12ന് നിലവിൽവന്ന നിയമത്തിെൻറ പല്ലും നഖവും ഇല്ലാതാക്കും വിധം ഭേദഗതി ചെയ്യാനാണ് കേന്ദ്രനീക്കം. നിലവിൽ കേന്ദ്ര വിവരാവകാശ കമീഷണറുടെ പദവി സുപ്രീംകോടതി ജഡ്ജിയുടേതിന് തുല്യമാണ്. ഭേദഗതി വരുന്നതോടെ ഇത് ഗവ. സെക്രട്ടറിയുടേതിന് തുല്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.