ന്യൂഡൽഹി: വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുന്നു. സാധാരണക്കാരെൻറ അറിയാനുള്ള അവകാശത്തെ കൂടുതൽ സങ്കീർണവും ചെലവേറിയതുമാക്കാനാണ് നീക്കം. അപേക്ഷക്ക് 500 വാക്ക് പരിധി എന്നതാണ് മാനദണ്ഡങ്ങളിലൊന്ന്. എന്നാൽ, പരിധിയിലേറെ വാക്കുകൾ ഉൾക്കൊള്ളിച്ചു എന്ന കാരണം പറഞ്ഞ് അപേക്ഷ നിഷേധിക്കാനാവില്ല. വിവരം നിഷേധിക്കുന്നതിനെതിരായ പരാതി ഒാൺലൈനാക്കുന്നതാണ് മറ്റൊന്ന്. ഇത് ഇൻറർനെറ്റ് സൗകര്യമില്ലാത്തവരെ കുഴക്കും. അപേക്ഷകൻ തപാൽ ചാർജ് വഹിക്കണമെന്നതാണ് മറ്റൊന്ന്. നിലവിൽ സർക്കാറാണ് വഹിച്ചിരുന്നത്.
ഇക്കണോമിക് സർവേ, നാഷനൽ സാമ്പിൾ സർവേ ഒാഫിസ് ഡാറ്റ തുടങ്ങിയ സർക്കാർ പ്രസിദ്ധീകരണങ്ങൾ ഇനി മുതൽ 10 രൂപയുടെ വിവരാവകാശ അപേക്ഷയിൽ ലഭ്യമാവില്ല. പ്രസിദ്ധീകരണത്തിെൻറ വിപണി വിലയോ ഒാരോ പേജിെൻറ ഫോേട്ടാകോപ്പിക്കും രണ്ട് രൂപ വീതമോ നൽകണം. കള്ളവിവരങ്ങൾ അവകാശപ്പെടുന്നവരെ എതിർക്കാൻ രേഖകൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് ഇനി അവസരം ലഭിക്കും. നിലവിൽ വിവരം ലഭിച്ചില്ലെങ്കിൽ 30 ദിവസത്തിനകം പൗരന് പരാതിപ്പെടാമായിരുന്നു. പുതിയ നിയമമനുസരിച്ച് അപ്പീലിെൻറ ഒരു പകർപ്പ് ഇൻഫർമേഷൻ ഒാഫിസർക്ക് അയച്ചുകൊടുക്കണം. അയാൾ അതിൽ തുടർനടപടി സ്വീകരിക്കണം. രണ്ടാമത്തെ അപേക്ഷയാണ് കേന്ദ്ര ഇൻഫർമേഷൻ കമീഷന് സമർപ്പിക്കേണ്ടത്. വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ മാറ്റിയ നിർദേശങ്ങൾ സംബന്ധിച്ച് അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാനതീയതി ഏപ്രിൽ 15 ആണ്.
വിവരാവകാശനിയമപ്രകാരം 2015^16 വർഷത്തിൽ ഒരു കോടിയിലേറെ അപേക്ഷകളാണ് ലഭിച്ചത്. മുൻ യു.പി.എ സർക്കാറും വിവരാവകാശ അപേക്ഷയുടെ മാനദണ്ഡങ്ങൾ മാറ്റാൻ ശ്രമം നടത്തിയെങ്കിലും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയിൽനിന്നുൾെപ്പടെ എതിർപ്പുയർന്നതിനെതുടർന്ന് ഒഴിവാക്കുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.