ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ ഒാഫിസ് വിവരാവകാശ നിയമത്തിെൻറ പരി ധിയിൽ വരുമോ? ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം രേഖകൾ വിവരാവകാശ നിയമപ് രകാരം പരസ്യപ്പെടുത്താമോ? വിവരാവകാശ നിയമത്തിെൻറ പരിധിയിൽനിന്ന് ഇക്കാര്യത്തി ൽ ഒഴിവാക്കി നിർത്തണമെന്ന സുപ്രീംകോടതി നിലപാടിൽ വാദം പൂർത്തിയാക്കി ചീഫ് ജസ്റ്റ ിസിെൻറ നേതൃത്വത്തിലുള്ള സുപ്രീംകോടതി ഭരണഘടന ബെഞ്ച് കേസ് വിധിപറയാൻ മാറ്റി.
കീഴ്കോടതി പിന്നിട്ട് 2010ൽ സുപ്രീംകോടതി മുമ്പാകെ എത്തിയ കേസിലാണ് ഒമ്പതാം വർഷം വാ ദം പൂർത്തിയാക്കിയത്. ജഡ്ജി നിയമന കാര്യത്തിൽ കൊളീജിയവും സർക്കാറുമായി നടത്തുന് ന ആശയവിനിമയങ്ങൾ വിവരാവകാശ നിയമത്തിെൻറ പരിധിയിൽ കൊണ്ടുവന്നാൽ അത് നീതിപീഠത്തിെൻറ സ്വാതന്ത്ര്യം തകർക്കുമെന്നാണ് സുപ്രീംകോടതിയുടെ നിലപാട്.
വിവരാവകാശ നിയമപ്രകാരം നടപടികൾ പരസ്യപ്പെടുത്തേണ്ടി വരുന്ന പക്ഷം, കാര്യങ്ങൾ തുറന്നു ചർച്ചചെയ്യുന്നതിന് സർക്കാറും കൊളീജിയം ജഡ്ജിമാരും മടിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് സുപ്രീംകോടതിയിലെ കേന്ദ്ര വിവരാവകാശ ഒാഫിസർക്കു വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു.
കൊളീജിയം സർക്കാറുമായി നടത്തുന്ന സന്ദേശ വിനിമയങ്ങളുടെ രഹസ്യ ഫയൽ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താൻ കഴിഞ്ഞ ഒരു പതിറ്റാണ്ടായി സുപ്രീംകോടതി തയാറായിട്ടില്ല. സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നത് സംബന്ധിച്ച ശിപാർശ സർക്കാറിലേക്ക് നൽകുന്നത് ചീഫ് ജസ്റ്റിസും ഏറ്റവും മുതിർന്ന മറ്റു നാലു ജഡ്ജിമാരും ചേർന്ന കൊളീജിയമാണ്.
കൊളീജിയത്തിെൻറ നടപടി വിവരങ്ങൾ വെളിപ്പെടുത്തുന്നതു സംബന്ധിച്ച കേസിൽ നേരത്തെ കേന്ദ്ര വിവരാവകാശ കമീഷനിലും ഡൽഹി ഹൈകോടതിയിലും നടന്ന കേസിൽ സുപ്രീംകോടതി തോറ്റുപോയിരുന്നു. ഇതേത്തുടർന്നാണ് സുപ്രീംകോടതി മുമ്പാകെ സുപ്രീംകോടതിയുടെ അപ്പീൽ 2010ൽ എത്തിയത്.
വിവരാവകാശ പ്രവർത്തകനായ സുഭാഷ് ചന്ദ്ര അഗർവാളാണ് 2009ൽ കേസിന് തുടക്കമിട്ടത്. ജസ്റ്റിസുമാരായ എച്ച്.എൽ. ദത്തു, എ.കെ ഗാംഗുലി, ആർ.എം. ലോധ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചതായിരുന്നു വിഷയം. ജസ്റ്റിസുമാരായ എ.പി. ഷാ, എ.കെ. പട്നായിക്, വി.കെ. ഗുപ്ത എന്നിവരെ മറികടന്നായിരുന്നു നിയമനം. ജസ്റ്റിസ് ദത്തുവും ജസ്റ്റിസ് ലോധയും പിന്നീട് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായി.
വിവരാവകാശ നിയമപ്രകാരം കൊളീജിയം നടപടികൾ പരസ്യപ്പെടുത്താമെന്നാണ് വാദംകേട്ട് വിധിപറയാൻ മാറ്റിയ ഭരണഘടന ബെഞ്ച് അഭിപ്രായപ്പെടുന്നതെങ്കിൽ, പഴയകാല ജഡ്ജി നിയമന നടപടികളുമായി ബന്ധപ്പെട്ട ഒേട്ടറെ ഫയലുകൾ പുറംലോകത്ത് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.