ന്യൂഡൽഹി: വിവരാവകാശ നിയമത്തിെൻറ ഭാഗമായി എല്ലാ വിഭാഗക്കാർക്കും വിവരങ്ങൾ ലഭിക്കാൻ നൂതന സാേങ്കതികവിദ്യയുടെ സഹായം തേടണമെന്ന് സുപ്രീംകോടതി.
വിവരം വ്യക്തിയെ ശാക്തീകരിക്കുമെന്ന് അഭിപ്രായപ്പെട്ട കോടതി വിവരം ലഭിക്കാനുള്ള അവകാശം അഭിപ്രായസ്വാതന്ത്ര്യത്തിെൻറ ഭാഗമാണെന്നും നിരീക്ഷിച്ചു.
ഭിന്നശേഷിക്കാർക്ക് നിലവിലെ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നതിൽ പ്രയാസമുണ്ടെന്നും നൂതന സാേങ്കതികവിദ്യയുടെ സഹായത്തോടെ അതിന് പരിഹാരം കാണണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് സർക്കാറിനോട് നിർദേശിച്ചു.
കാഴ്ചക്കുറവുള്ളവർക്കും നിരക്ഷരർക്കും മറ്റു ഭിന്നശേഷിക്കാർക്കും വിവരാവകാശ നിയമം വഴി വിവരം ലഭിക്കുന്നതിൽ പ്രയാസമുണ്ടെന്നും ഇതിന് പരിഹാരം കാണണമെന്നും അഭ്യർഥിച്ച് അസീർ ജമാൽ എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.