ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാക്കിയുള്ള ഒമ്പതംഗ സുപ്രീംകോടതി ബെഞ്ചിെൻറ നിർണായക വിധി വ്യഴാഴ്ചയാണ് പുറത്ത് വന്നത്. കേസിെൻറ വിധിപ്രസ്താവം നടത്തിയ ബെഞ്ചിൽ ഡി.വൈ ചന്ദ്രചൂഡനും അംഗമായിരുന്നു. സ്വകാര്യത സംബന്ധിച്ച കേസിൽ സ്വന്തം അച്ഛൻ പുറപ്പെടുവിച്ച വിധിയാണ് പുതിയ ഉത്തരവിലൂടെ ചന്ദ്രചൂഡ് തിരുത്തിയത്.
ഡി.വൈ ചന്ദ്രചൂഡിെൻറ അച്ഛൻ വൈ.വി ചന്ദ്രചൂഡനാണ് 1975ൽ ജബൽപൂർ എ.ഡി.എമ്മും ശിവകാന്ത് ശുക്ലയും തമ്മിലുള്ള കേസിൽ സ്വകാര്യത സംബന്ധിച്ച വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്വകാര്യത ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശമാണെന്ന് പറയാനാവില്ലെന്നായിരുന്നു വൈ.വി ചന്ദ്രചൂഡെൻറ വിധി.
അടിയന്തരാവസ്ഥ കാലത്തായിരുന്നു വൈ.വി ചന്ദ്രചൂഡിെൻറ കോടതി വിധി ഉണ്ടായത്. 1975ഉമായി താരത്മ്യം ചെയ്യുേമ്പാൾ നിലവിലെ സാഹചര്യങ്ങളിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എങ്കിലും അച്ഛെൻറ വിധി തിരുത്താനുള്ള അപൂർവ ഭാഗ്യമാണ് ഒമ്പതംഗ ബെഞ്ചിലെ ജഡ്ജിയായ ഡി.വൈ ചന്ദ്രചൂഡന് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.