ന്യൂഡൽഹി: 22,848 കോടിയുടെ ബാങ്കിങ് തട്ടിപ്പ് കേസിൽ എ.ബി.ജി ഷിപ്യാഡ് ലിമിറ്റഡ് മുൻ ചെയർമാനും എം.ഡിയുമായ ഋഷി അഗർവാളിനെ സി.ബി.ഐ ചോദ്യംചെയ്തു. സി.ബി.ഐ രജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പുകേസാണിത്.
വരും ദിവസങ്ങളിലും ചോദ്യംചെയ്യൽ തുടരും. എസ്.ബി.ഐ നൽകിയ പരാതിയിൽ ഈ മാസം ഏഴിനാണ് സി.ബി.ഐ കേസെടുത്തത്.
ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് എ.ബി.ജി ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിലെ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ സന്താനം മുത്തുസ്വാമി, ഡയറക്ടർമാരായ അശ്വിനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേഷ്യ എന്നിവർക്കെതിരെയും കേസുണ്ട്.
മുംബൈ ആസ്ഥാനമായ സ്വകാര്യ കപ്പൽ നിർമാണശാലയായ എ.ബി.ജി ഷിപ്യാഡ് കമ്പനിയുടെ ഡയറക്ടർമാർ ചേർന്ന് എസ്.ബി.ഐ അടങ്ങുന്ന 28 ബാങ്കുകളുടെ കൺസോർട്യത്തെ കബളിപ്പിച്ച് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.