ന്യൂഡൽഹി: മധ്യപ്രദേശ് മുൻ പൊലീസ് മേധാവി ഋഷി കുമാർ ശുക്ല പുതിയ സി.ബി.െഎ ഡയറക്ടറായി ചുമതലേയറ്റു. പശ്ചിമ ബംഗാളിൽ മമതാ ബാനർജിയും കേന്ദ്രവും തമ്മിലുള്ള കൊമ്പുകോർക്കലിെൻറ ഭാഗമായി കൊൽക്കത്ത പൊലീസ് മേധാവിയെ ചോദ്യം ചെയ്യാൻ സി.ബി.െഎ ശ്രമിച്ചതും അതിനു പിറകെ നടന്ന അറസ്റ്റും തുടർ നടപടികളുമായിരിക്കും ഋഷി കുമാറിന് നേരിടേണ്ട ആദ്യ വെല്ലുവിളി.
ബംഗാൾ ചീഫ് സെക്രട്ടറിക്കും കൊൽക്കത്ത പൊലീസ് ചീഫിനുമെതിരെ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ് സി.ബി.െഎ.
1983ബാച്ചിലെ മധ്യപ്രദേശ് കാഡർ െഎ.പി.എസ് ഉദ്യോഗസ്ഥനാണ് ശുക്ല. 2016 ജനുവരിയിലായിരുന്നു അദ്ദേഹം മധ്യപ്രദേശ് ഡി.ജി.പിയായി നിയമിതനായത്. കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ പൊലീസ് ഹൗസിങ് കോർപറേഷൻ മേധാവിയായി സംസ്ഥാന സർക്കാർ നിയോഗിച്ചിരുന്നു. ഡി.ജി.പിയാകുന്നതിന് മുമ്പ് അദ്ദേഹം ഇൻറലിജൻസ് ബ്യൂറോ ജോയിൻറ് ഡയറക്ടറും റെയിൽവേ, നാർക്കോട്ടിക് ആൻറ് ഹോംഗാർഡ് അഡീഷണൽ ഡയറക്ടർ ജനറലുമായി േസവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.