ന്യൂഡൽഹി: നടനും സംവിധായകനുമായ ഋഷി കപൂറിൻെറ സഹോദരി ഋതു നന്ദ അന്തരിച്ചു. 71 വയസായിരുന്നു. ന്യൂഡൽഹിയിൽ ചൊവ്വാഴ് ച പുലർച്ചെ 1.15ഓടെയായിരുന്നു അന്ത്യം. അർബുദം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ബോളിവുഡ് ചലച്ചിത്രകാരനായിരുന്ന രാജ് കപൂറിൻെറ മൂത്ത മകളാണ് ഋതു നന്ദ. രന്ദീർ കപൂർ, രാജീവ് കപൂർ എന്നിവർ സഹോദരങ്ങളാണ്. അന്തരിച്ച എസ്കോർട്സ് ഗ്രൂപ് ചെയർമാൻ രാജൻ നന്ദ ഭർത്താവായിരുന്നു. ഋതുനന്ദ ഇൻഷൂറൻസ് സർവീസിൻെറ സി.ഇ.ഒ ആയിരുന്നു.
അമിതാബ് ബച്ചൻെറ മകൾ ശ്വേത ബച്ചൻ നന്ദയുടെ ഭർതൃമാതാവായ ഋതു നന്ദയുടെ മരണവിവരം അമിതാബ് ബച്ചൻ തൻെറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. ഋതു നന്ദയുടെ മരണം ആകസ്മികമായിരുന്നുവെന്ന് ബച്ചൻ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.