ലാലു പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: രാഷ്ട്രീയ ജനതാ ദൾ (ആർ.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവിനെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും ഹീമോഗ്ലോബിന്‍റെ അളവ് കുറവും കാരണം മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പ്രവേശിപ്പിച്ചത്. 

മകൻ തേജസ്വനി യാദവും മകൾ മിസ ഭാരതിയും ലാലുവിനൊപ്പം ആശുപത്രിയിലുണ്ട്. ഹൃദയ രോഗ പരിശോധനക്കായി ഈ മാസം ആദ്യം ലാലു പ്രസാദ് ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയിരുന്നു. 

നേരത്തെ, റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസിലെ ചികിത്സയിലായിരുന്നു.
 

Tags:    
News Summary - RJD Leader Lalu Prasad Yadav admitted to Mumbai hospital -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.