പട്ന: ലാലുപ്രസാദ് യാദവിനെ 14 വർഷം തടവിനുശിക്ഷിച്ച കാലിത്തീറ്റ കുംഭകോണക്കേസ് വിധിയെ നിശിതമായി വിമർശിച്ച് രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി). സി.ബി.െഎ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും ബി.ജെ.പി നിയമം കൈയിലെടുക്കുകയാണെന്നും പാർട്ടി കുറ്റപ്പെടുത്തി. തെറ്റായ ദിശയിലുള്ള അന്വേഷണത്തിലൂടെ ശരിയായ വിധിയുണ്ടാകില്ലെന്ന് പാർട്ടി ദേശീയ വക്താവ് മനോജ് ഝാ പറഞ്ഞു.
സി.ബി.െഎ കോടതി വിധിക്കെതിരെ അപ്പീൽ നൽകും.
സാമൂഹികനീതിക്കും മതസൗഹാർദത്തിനും എതിരായിനിൽക്കുന്ന ബി.ജെ.പിയെപോലുള്ള പാർട്ടികളുടെ ഗൂഢാലോചനയുടെ ഇരയാണ് ലാലു പ്രസാദ് യാദവെന്നും അദ്ദേഹം പറഞ്ഞു. ശ്രീജൻ കുംഭകോണക്കേസിൽ സി.ബി.െഎ ശരിയായ അന്വേഷണം നടത്തിയാൽ നിതീഷ് കുമാർ സർക്കാറിലെ വൻേതാക്കുകൾ ജയിലിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കെതിരായ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നതിനാൽ ലാലുവിെൻറ ജീവന് ഭീഷണിയുണ്ടെന്ന് മകനും ബിഹാർ പ്രതിപക്ഷനേതാവുമായ തേജസ്വി യാദവ് പറഞ്ഞു. ലാലുവിനെതിരെ ഗൂഢാലോചന നടത്തിയവർക്ക് ബിഹാർ ജനത മറുപടി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലാലുവിെൻറ ജീവന് ഭീഷണിയുണ്ടെന്ന ആേരാപണം തള്ളിയ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, അദ്ദേഹത്തിന് ജയിലിൽ പൂർണ സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു. ‘വിതച്ചത് കൊയ്യും’ എന്നായിരുന്നു വിധിയെക്കുറിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിെൻറ പ്രതികരണം. ബി.ജെ.പി അധികാരത്തിലുള്ളപ്പോഴായിരുന്നില്ല കാലിത്തീറ്റ കുംഭകോണക്കേസ് ഫയൽ ചെയ്തതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.