ചെന്നൈ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈ പൊലീസ് കമീഷണറെ സ്ഥലം മാറ്റി. ശനിയാഴ്ചയാണ് ചെന്നൈ പൊലീസ് കമീഷണർ എസ്. ജോർജിനെ സ്ഥലം മാറ്റാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടത്. കരൺ സിൻഹയാണ് പുതിയ കമീഷണർ.
ചെന്നൈയിലെ പൊലീസ് കമീഷണറെ മാറ്റണമെന്നാവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിനാണ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. കഴിഞ്ഞ വർഷം തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് രഹസ്യാന്വേഷണ വിഭാഗത്തിെൻറ ചുമതലയും പുതിയ കമീഷണർ കരൺ സിൻഹ വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.