ജയന്ത് ചൗധരി

യു.പിയിലേറ്റ തോൽവിക്ക് പിന്നാലെ പാർട്ടിയുടെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ട് ആർ.എൽ.ഡി

ലഖ്നൗ: സംസഥാന നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ ഉത്തർപ്രദേശിലെ പാർട്ടിയുടെ എല്ലാ യൂണിറ്റുകളും മുന്നണികളും രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) അധ്യക്ഷൻ ജയന്ത് ചൗധരി പിരിച്ചുവിട്ടു.യു.പിയിലെ പാർട്ടിയുടെ സംസ്ഥാന, പ്രാദേശിക, ജില്ലാ യൂണിറ്റുകളും മുന്നണികളും പിരിച്ചുവിട്ട വിവരം ആർ.എൽ.ഡിയുടെ ഔദ്യോഗിക ട്വീറ്റർ അക്കൗണ്ട് വഴിയാണ് അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ സഖ്യകക്ഷിയായ മത്സരിച്ച ആർ.എൽ.ഡി സ്ഥാനാർഥികളെ നിർത്തിയ 33 സീറ്റുകളിൽ എട്ടിടത്ത് മാത്രമാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പൊതുജനാഭിപ്രായം മാനിക്കുന്നതായി ജയന്ത് ചൗധരി പറഞ്ഞിരുന്നു.

സമാജ്‌വാദി പാർട്ടി 111 സീറ്റുകൾ നേടി 2017-നേക്കാൾ ഗണ്യമായ മുന്നേറ്റം നടത്തിയ തെരഞ്ഞെടുപ്പാണ് യു.പിയിൽ കടന്നു പോകുന്നത്. 403 മണ്ഡലങ്ങളിൽ 255ലും വിജയിച്ച് 41.29 ശതമാനം വോട്ട് നേടിയാണ് ഉത്തർപ്രദേശിൽ ബി.ജെ.പി വീണ്ടും അധികാരം നിലനിർത്തിയത്.

Tags:    
News Summary - RLD dissolves state units, frontals after Uttar Pradesh poll defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.