ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ കൈരാന ഉപതെരഞ്ഞെടുപ്പിെൻറ തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയത് ഒഴിവാക്കാമായിരുന്നെന്ന് തെരഞ്ഞെടുപ്പ് കമീഷനിലെ ഉന്നത ഉദ്യോഗസ്ഥർ ഒാൺലൈൻ മാധ്യമത്തോട് പറഞ്ഞു. എന്നാൽ, ഇൗ നടപടി നിയമവിരുദ്ധമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പേര് െവളിപ്പെടുത്താതെയാണ് ഉദ്യോഗസ്ഥൻ നിലപാട് അറിയിച്ചത്. കൈരാന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, അടുത്തുള്ള ഭാഗ്പതിലാണ് പ്രധാനമന്ത്രി റാലി നടത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഉപതെരഞ്ഞെടുപ്പിെൻറ തലേന്ന് പ്രധാനമന്ത്രി സ്വന്തം പാർട്ടിക്കുവേണ്ടി കാമ്പയിൻ നടത്തുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
ഭാഗ്പത് പെരുമാറ്റചട്ടം നിലനിൽക്കുന്ന സ്ഥലപരിധിയിൽ വരുന്നില്ല. അതിനാൽ, അവിടെ റാലി നടത്തുന്നത് നിയമ വിരുദ്ധവുമല്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇക്കാര്യത്തിൽ എന്തെങ്കിലും നിയമപ്രശ്നങ്ങളുണ്ടാകുമോ എന്നറിയാൻ പ്രധാനമന്ത്രിയുടെ ഒാഫിസ് അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നതായും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.