ഭോപ്പാൽ: മ്യാൻമർ ഭരണകക്ഷി നേതാവ് ഒാങ് സാൻ സൂചി നൊബേൽ സമ്മാനം തിരിച്ചു നൽകാൻ തയാറാവണമെന്ന് സാമൂഹ്യ പ്രവർത്തകനും നൊബേൽ സമ്മാന ജേതാവുമായ കൈലാഷ് സത്യാർഥി. മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കാത്ത സർക്കാരാണ് സൂചിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആഗോള സമൂഹം ചുരുങ്ങിയത് ഒന്നര വർഷമെങ്കിലും റോഹിങ്ക്യരുടെ അവകാശ സംരക്ഷണത്തിന് തയാറാവണം. പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യു.എൻ സമിതിക്ക് കത്തയച്ചിട്ടുണ്ടെന്നും സത്യാർഥി പറഞ്ഞു. റോഹിങ്ക്യൻ പ്രശ്നത്തിൽ മ്യാൻമർ സർക്കാറിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കവെയാണ് സത്യാർഥിയുടെ പരാമർശം.
കഴിഞ്ഞ വർഷം ഇന്ത്യയിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് 15000 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടങ്കിലും 40 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 60 ശതമാനം പ്രതികൾ മതിയായ തെളിവില്ലാത്തതിനാൽ രക്ഷപ്പെെട്ടന്നും അദ്ദേഹം വ്യക്തമാക്കി.
ബാലവേലക്കെതിരെയും കുട്ടികൾക്കെതിരെയുള്ള ലൈംഗികവും അല്ലാത്തതുമായ കുറ്റകൃത്യങ്ങൾക്കെതിരെയും ബോധവൽകരണം നടത്തുന്നതിനായി 22 സംസ്ഥാനങ്ങളിലൂടെ 11000 കിലോമീറ്റർ യാത്ര ചെയ്ത് ബോധവൽകരണം നടത്തും. വിവര സാേങ്കതികവിദ്യ വലിയ വികാസം പ്രാപിച്ച കാലഘട്ടത്തിൽ പോലും കുട്ടികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്നും സത്യാർഥി കൂട്ടിച്ചേർത്തു. 'ശിശു സുരക്ഷിത ഇന്ത്യ' എന്ന ലക്ഷ്യവുമായി നടത്തുന്ന ഭാരതയാത്രയുമായി ഭോപ്പാലിൽ എത്തിയതായിരുന്നു സത്യാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.