മോദിയുടെ സന്ദർശനത്തിന് മുമ്പ് ആശുപത്രി മോടിപിടിപ്പിച്ച സംഭവം; വിശദീകരണവുമായി അധികൃതർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി മോർബി ആശുപത്രി മോടിപിടിപ്പിച്ചത് വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ആശുപത്രി അധികൃതർ. ആശുപത്രിയിൽ നടന്നത് പതിവ് ജോലി ആണെന്നും എല്ലായിടത്തും ഇത്തരം പ്രവൃത്തികൾ നടക്കുന്നുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രദീപ് ദുദ്രേജിയ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഫോട്ടോഷൂട്ടിനിടെ കെട്ടിടത്തിന്റെ മോശം അവസ്ഥ പുറത്തുവരാതിരിക്കാനാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് എ.എ.പിയും കോൺഗ്രസും ആരോപിച്ചിരുന്നു. തുടർന്നാണ് ആശുപത്രി അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. മോർബി പാലം ദുരന്തത്തിൽ പരിക്കേറ്റ് സിവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കാനിരിക്കെയാണ് അധികൃതർ ആശുപത്രിയിൽ അറ്റകുറ്റപ്പണി നടത്തിയത്.

പിന്നാലെ ഗുജറാത്ത് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി എ.എ.പിയും കോൺഗ്രസും രംഗത്തെത്തി. ആശുപത്രി മോടിപിടിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കോൺഗ്രസും ആം ആദ്മി പാർട്ടിയും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ദുരന്തത്തിന്‍റെ ആഘോഷം എന്നാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തത്. 

Tags:    
News Summary - Routine work, says Morbi hospital after Oppn slams renovation ahead of PM Modi’s visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.