അഹ്മദാബാദ്: കോൺഗ്രസ് പുറത്തുവിട്ട പണമിടപാട് സംബന്ധിച്ച വിഡിയോയിലെ വ്യക് തിയെ തിരിച്ചറിയുന്നവർക്ക് പാർട്ടി ഒരുലക്ഷം രൂപ പ്രതിഫലമായി നൽകുമെന്ന് കോൺഗ ്രസ് നേതാവ് കപിൽ സിബൽ.
കഴിഞ്ഞമാസം 26നാണ് അഞ്ചുകോടി രൂപയുടെ നിരോധിത നോട്ടുകൾ നൽകി പകരം മൂന്നുകോടിയുടെ പുതിയ നോട്ടുകൾ വാങ്ങുന്ന വിഡിയോ കോൺഗ്രസ് പുറത്തുവിട്ടത്.
അഹ്മദാബാദിലും ഗുജ്റാത്തിലെ ബി.ജെ.പി ആസ്ഥാനമായ ‘കമല’ത്തിലും നടന്ന ഇടപാടുകളാണ് പത്രപ്രവർത്തകർ കാമറയിൽ പകർത്തി www.tnn.world എന്ന വെബ്സൈറ്റിൽ ഉൾപ്പെടുത്തിയത്്. വിഡിയോ ചിത്രീകരിച്ചത് അഹ്മദാബാദിൽ വെച്ചാണെന്നും അതിൽ ദൃശ്യമാകുന്ന വ്യക്തി ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ളയാളാണെന്നും കപിൽ സിബൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2016 നവംബർ എട്ടിന് നടന്ന നോട്ടുനിരോധനത്തെ തുടർന്ന് ഡിസംബർ 31ന് ശേഷം നടന്ന കള്ളപ്പണ ഇടപാടിെൻറ ദൃശ്യങ്ങളാണ് അതിലുള്ളത്്. ഇത്തരം ഇടപാടുകളിൽ ബാങ്കുകൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും ദല്ലാൾമാർക്കും പങ്കുണ്ടെന്നും സിബൽ ആരോപിച്ചു. വിഡിയോയെക്കുറിച്ച് ബി.ജെ.പി സർക്കാർ അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് വിഡിയോയിലെ ആളെ തിരിച്ചറിയുന്നവർക്ക് ഇനാം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.