ഹൈദരാബാദ്: 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് 2000 രൂപയുടെ നോട്ടുകളും പിൻവലിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ അനിൽ ബോഗിൽ. 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച് 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയത് താൽകാലിക നടപടിയാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുെമ്പങ്കിലും 2000 രൂപയുടെ നോട്ടും സർക്കാറിന് പിൻവലിക്കേണ്ടി വരും.
ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്ക് എത്താൻ സർക്കാറിന് വലിയ കടമ്പകൾ കടക്കേണ്ടി വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ബാങ്കുകളിലെ സൗകര്യങ്ങൾ കുറവാണ്. അതുപോലെ സാക്ഷരതയിലും പിന്നിലായ രാജ്യത്ത് എങ്ങനെയാണ് ഡിജിറ്റൽ സമ്പദ്വ്യവസ്ഥ നടപ്പിലാക്കാനാവുക എന്ന് അദ്ദേഹം ചോദിച്ചു. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരും ഇടപാടുകൾക്കായി ഉപയോഗിക്കുന്നത് 50,100 രൂപയുടെ നോട്ടുകളാണെന്നും ഇൗ കറൻസികൾ ഒഴികെയുള്ള ബാക്കിയെല്ലാം നോട്ടുകളും പിൻവലിക്കണമെന്നാണ് തെൻറ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്ക് എത്തുന്നതിനായി ജനങ്ങൾക്ക് പരിശീലനം നൽകാൻ സാധിക്കും എന്നാൽ അതിനായി കൂടുതൽ സമയമെടുക്കുമെന്നും ബോഗൽ അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാറിെൻറ നോട്ട് പിൻവലിക്കൽ തീരുമാനത്തിന് പിന്നിലുള്ള ബുദ്ധി കേന്ദ്രം അനിബോഗൽ ആണെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.