രാത്രി 11 ന് ശേഷം റോഡിലിറങ്ങി നടന്നതിന് ദമ്പതികൾക്ക് പിഴ 3000 രൂപ

ന്യൂഡൽഹി: രാത്രി 11ന് ശേഷം റോഡിലിറങ്ങി നടന്നതിന് ദമ്പതികൾക്ക് പിഴ. ബംഗളൂരുവിലാണ് സംഭവം. പിറന്നാൾ കേക്ക് മുറിക്കുന്ന ചടങ്ങിന് പോയി വരുന്നതിനിടെയാണ് ദമ്പതികൾക്ക് പൊലീസ് പിഴയീടാക്കിയത്.

സംഭവം കാർത്തിക് പത്രി എന്നയാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ബംഗളൂരു സിറ്റി പൊലീസ് കമീഷണറോട് സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

താനും ഭാര്യയും സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് തിരികെ വരുമ്പോൾ വീടിന് തൊട്ടുമുന്നിൽ വെച്ച് പൊലീസ് തടഞ്ഞു നിർത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെടുകയും വ്യക്തിവിവരങ്ങൾ ചോദിക്കുകയും ചെയ്തു. തുടർന്ന് ചെലാൻ എഴുതാൻ തുടങ്ങി. അന്വേഷിച്ചപ്പോൾ രാത്രി 11ന് ശേഷം പുറത്തിറങ്ങി കറങ്ങി നടക്കുന്നതിന് 3000 രൂപ പിഴ നൽകണമെന്നാണ് മറുപടി ലഭിച്ചതെന്ന് കാർത്തിക് പറഞ്ഞു.

പൊലീസുകാരുമായി നീണ്ട വാക്കു തർക്കമുണ്ടാവുകയും ഒടുവിൽ 1000 രൂപ നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. അത് പേടിയം വഴി ഈടാക്കിയ ശേഷം പുറത്തിറങ്ങി നടക്കരുതെന്ന മുന്നറിയിപ്പും നൽകിയാണ് വിട്ടയച്ചത്. മുതിർന്ന രണ്ട് പൗരൻമാർക്കാണ് ഇത്തരത്തിൽ അപമാനം നേരിട്ടതെന്നും വണ്ടേ നടപടികൾ സ്വീകരിക്കണമെന്നും കാർത്തിക് ട്വീറ്റിൽ ആവശ്യപ്പെട്ടു.

വിഷയം വിവാദമായതോടെ, സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയും സാംപിഗെഹള്ളി പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ, ഹെഡ്കോൺസ്റ്റബിൾ എന്നിവരെ സസ്‍പെൻഡ് ചെയ്യുകയും ​ചെയ്തു.

Tags:    
News Summary - Rs 3,000 Fine For Being Out At Night"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.