നാഗ്പൂർ: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് 'പശു ഗവേഷണ'ത്തിൽ ഒാണററി ഡോക്ടറേറ്റ്. മഹാരാഷ്ട്ര മൃഗ–മത്സ്യ ശാസ്ത്ര സർവകലാശാലയാണ് ഡോക്ടറേറ്റ് നൽകിയിരിക്കുന്നത്. കന്നുകാലി സംരക്ഷണത്തിലെ സംഭാവനകൾ മുൻ നിർത്തിയാണ് ബിരുദം നൽകിയുള്ള ആദരം.
ഗോ ശാലകൾ, ഗോമൂത്ര ഉൽപന്നങ്ങൾ എന്നീ വിഷയങ്ങളിൽ നടത്തിയ ഗവേഷണത്തിനും എഴുത്തുകൾക്കുമുള്ള ഡി.ലിറ്റ് ബഹുമതിയാണ് ഭാഗവതിന് ലഭിച്ചതെന്ന് ആർ.എസ്.എസ് വക്താവ് രാജേഷ് പദ്മർ അറിയിച്ചു.
സർവകലാശാല സംഘടിപ്പിച്ച ബിരുദദാന ചടങ്ങിലാണ് ഭാഗവതിന് ഡോക്ടറേറ്റ് സമ്മാനിപ്പിച്ചത്. മഹാരാഷ്ട്ര ഗവർണർ വിദ്യസാഗർ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
അതേസമയം, രാഷ്ട്രീയ പ്രേരിതമായാണ് ഭാഗവതിന് ഡോക്ടറേറ്റ് നൽകിയതെന്ന നിലപാടിലാണ് കോൺഗ്രസ്. ഭാഗവതിന് നൽകിയ ഡോക്ടറേറ്റിനെ പ്രോൽസാഹനമായി മാത്രമേ കാണുന്നുള്ളുവെന്ന് സർവകലാശാലയിലെ ചില അധ്യാപകരും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.