നാഗ്പുർ: കേരളവും ബംഗാളും ജിഹാദികളുടെ കേന്ദ്രങ്ങളാണെന്ന് ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. നാഗ്പൂരിൽ വിജയദശമിദിന പ്രസംഗത്തിലാണ് ഭാഗവതിെൻറ ആരോപണം.
ജിഹാദി ശക്തികൾ ബംഗാളിലും കേരളത്തിലും പ്രബലമാണ്. ഇത് ജനങ്ങൾ പ്രതിരോധിക്കുന്നുവെങ്കിലും സർക്കാരുകൾ ശക്തമായ നടപടിയെടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഭയാർത്ഥികളുടെ നുഴഞ്ഞകയറ്റം ഇന്ത്യ നേരിടുന്ന പ്രതിസന്ധിയാണ്. ബംഗ്ളാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റത്തിന്റെ പ്രശ്നങ്ങൾ നിലനിൽക്കുേമ്പാൾ തന്നെയാണ് റോഹിങ്ക്യകളുടെ പ്രശ്നവും രാജ്യം നേരിടുന്നുണ്ട്. ദേശീയ സുരക്ഷ കണക്കിലെടുത്തു വേണം റോഹിങ്ക്യൻ അഭാർത്ഥികളെ സ്വീകരിക്കാൻ. മാനുഷിക പരിഗണനയുടെ പേരിൽ ഇന്ത്യയിൽ തങ്ങാൻ അനുവദിക്കുന്നതു വലിയ സുരക്ഷാ ഭീഷണിയാണു സൃഷ്ടിക്കുക. രാജ്യത്തിെൻറ സുരക്ഷയും അഖണ്ഡതയുമായി ബന്ധപ്പെട്ടു യാതൊരുവിധ അലംഭാവവും പാടില്ലെന്നും ഭഗവത് പറഞ്ഞു.
പശു സംരഷണത്തിെൻറ പേരിലുണ്ടായ അക്രമങ്ങളെ ഭവവത് അപലപിച്ചു. ഗോസംരക്ഷണമെന്നത് മതപരമായ കാര്യമല്ല. നിരവധി മുസ്ലിംകളും പശുക്കളെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഗോരക്ഷയുടെ പേരിൽ നിരവധി മുസ്ലിംകൾക്കു ജീവൻ നഷ്ടപ്പെട്ടു. ഗോരക്ഷകരുടെ കൈകളാൽ ആരും കൊല്ലപ്പെടുന്നത് നല്ലതല്ല. ഏതു തരത്തിലുള്ള അക്രമങ്ങളും അപലപനീയമാണ്. ഗോ സംരക്ഷണം മതങ്ങൾക്ക് അതീതമാകണമെന്നും ഭാഗവത് കൂട്ടിച്ചേർത്തു.
ജമ്മുകശ്മീരിൽ വിമതർക്ക് ധനസഹായം നൽകി തീവ്രവാദ സംഘടനകൾ അവയെ നിയന്ത്രിക്കുകയാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.