താണെ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആർ.എസ്.എസ് നൽകിയ മാനനഷ്ടക്കേസിൽ മഹാരാഷ്ട്ര താണെ ജില്ല കോടതിയിൽ ഫെബ്രുവരി അഞ്ചു മുതൽ തുടർച്ചയായി വിചാരണ നടക്കും. ഭിവണ്ടിയിലെ സിവിൽ കോടതി ജഡ്ജി ജെ.വി. പലിവാളാണ് ഉത്തരവിട്ടത്.
െതരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ ഉടൻ തീർപ്പാക്കണമെന്ന സുപ്രീംകോടതിയുടെ സമീപകാല ഉത്തരവ് പരിഗണിച്ചാണ് കോടതി ഇടപെടൽ. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിനു പിന്നിൽ ആർ.എസ്.എസ് ആണെന്നാരോപിച്ച് 2014ൽ താണെയിലെ ഭിവണ്ടി ടൗൺഷിപ്പിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ പ്രാദേശിക സംഘ് പ്രവർത്തകനായ രാജേഷ് കുന്തേയാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.