ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിദേശനിക്ഷേപവും സ്വകാര്യവത്കരണവും പ്രോത്സാഹിപ്പിക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പൂരിൽ വിജയദശമിേയാട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് ഭാഗവതിെൻറ പരാമർശം.ദേശീയതയിൽ ഊന്നിയുള്ള നിലപാടിൽ നിന്ന് ആർ.എസ്.എസിെൻറ മലക്കം മറിയലാണ് പുതിയ സമീപനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഗോളീകൃതമായ സമ്പദ്വ്യവസ്ഥയിൽ ഇന്ത്യക്ക് ഗുണകരമാവുന്ന വ്യവസ്ഥകൾ മാത്രം അംഗീകരിച്ച് ജീവിക്കുന്നവരാണ് സ്വദേശികളെന്നും ഭാഗവത് പറഞ്ഞു. അത്യാവശ്യമാെണങ്കിൽ മാത്രമേ സ്വദേശി പുറത്ത് നിന്നുള്ള വസ്തുക്കൾ വാങ്ങുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി സർക്കാർ മുന്നോട്ട് പോവുകയാണ്. പൊതുമേഖലയിലുള്ള പല കമ്പനികളുടെയും സ്വകാര്യവത്കരണവും സർക്കാറിെൻറ അജണ്ടയിലുണ്ട്. ഇതിന് പിന്തുണ അറിയിക്കുകയാണ് വിജയദശമി ദിനത്തിലെ പ്രസംഗത്തിലൂടെ മോഹൻ ഭാഗവത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.