ബംഗളൂരു: സ്കൂളിൽ വിദ്യാർഥികളിലൂടെ ബാബരി ധ്വംസനം പുനരാവിഷ്കരിച്ച സംഭവത്തിൽ പൊലീസ് ആർ.എസ്.എസ് നേതാവും സ്കൂൾ ഉടമയുമായ കല്ലട്ക്ക പ്രഭാകർ അടക്കം സ്കൂൾ മാനേജ്മെൻറിലെ അഞ്ചുപേർക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ 295 എ, 298 വകുപ്പുകൾ ചേർത്താണ് ദക്ഷിണ കന്നട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പോപുലർ ഫ്രണ്ട് പ്രവർത്തകനായ അബൂബക്കർ സിദ്ദീഖിെൻറ പരാതിയിലാണ് നടപടി. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടന്നുവരുകയാണെന്നും ദക്ഷിണ കന്നട എസ്.പി ബി.എം. ലക്ഷ്മി പ്രസാദ് പറഞ്ഞു. പരാതിയുടെ കൂടെ പ്രസ്തുത സംഭവത്തിെൻറ അര മിനിറ്റ് ൈദർഘ്യമുള്ള വിഡിയോ സമർപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ചുവരുകയാണെന്നും എസ്.പി വ്യക്തമാക്കി.
കഴിഞ്ഞദിവസം ദക്ഷിണ കന്നട കല്ലട്ക്കയിലെ ശ്രീരാമ വിദ്യാ കേന്ദ്ര സ്കൂളിലാണ് വിദ്യാർഥികളെ കൊണ്ട് ‘ബാബരി മസ്ജിദ് തകർക്കൽ’ അവതരിപ്പിച്ചത്. പുതുച്ചേരി ലെഫ്റ്റനൻറ് ഗവർണർ കിരൺ ബേദി, കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ എന്നിവരും സ്കൂളിലെ ചടങ്ങിൽ പെങ്കടുത്തിരുന്നു. ഇൗ വിദ്യാർഥികൾക്ക് റിപ്പബ്ലിക് ദിന പരേഡിൽ അവരുടെ കഴിവ് പ്രകടിപ്പിക്കാൻ അവസരം നൽകണമെന്ന് കിരൺ ബേദി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.