ആർ.എസ്.എസാണ് എല്ലാ സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് -രാഹുൽ ഗാന്ധി

ന്യുഡൽഹി: രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം ആദ്യമായി നടത്തിയ ലഡാക്ക് സന്ദർശനത്തിനിടെയാണ് രാഹുലിന്‍റെ വിമർശനം.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ മാതൃസംഘടനയായ ആർ.എസ്.എസ് ആണ് എല്ലാം നിയന്ത്രിക്കുന്നത്. എല്ലാ സ്ഥാപനങ്ങളിലും സ്വന്തം ആളുകളെ നിയമിച്ച് ആർ.എസ്.എസ് നിയന്ത്രിക്കുന്നു. കേന്ദ്ര സർക്കാറിലെ ഏതെങ്കിലും മന്ത്രിമാരോട് ചോദിച്ചാൽ അവർ പോലും പറയും, യഥാർഥത്തിൽ അവരുടെ മന്ത്രാലയങ്ങൾ കൈകാര്യം ചെയ്യുന്നതും നിർദേശങ്ങൾ നൽകുന്നതും ആർ.എസ്.എസ് നിയോഗിച്ചവരാണെന്ന് -രാഹുൽ പറഞ്ഞു.

യുവാക്കളുമായി സംവദിച്ച മറ്റൊരു പരിപാടിയിൽ ഇന്ത്യയ്ക്ക് 1947ൽ ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ഏകീകരണമാണ് ഭരണഘടനയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഭരണഘടന എന്നത് ഒരു കൂട്ടം നിയമങ്ങളാണ്. ഭരണഘടനയിലെ ആശയങ്ങൾ പ്രാവർത്തികമാക്കുന്നത് ഭരണഘടനയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങൾ സ്ഥാപിക്കുക വഴിയാണ്. എന്നാൽ ബി.ജെ.പിയും ആർ.എസ്.എസും ചെയ്യുന്നത് ഭരണഘടനാ സ്ഥാപനങ്ങളിൽ സ്വന്തം ആളുകളെ പ്രതിഷ്ഠിക്കുകയാണ് എന്നും രാഹുൽ വിമർശിച്ചു.

Tags:    
News Summary - RSS running everything, present in every institution: Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.