ഗാസിപ്പൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ വെടിയേറ്റു മരിച്ചു

ഗാസിപ്പൂർ: ഉത്തർപ്രദേശിലെ ഗാസിപ്പൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ വെടിയേറ്റുമരിച്ചു. പ്രാദേശിക മാധ്യമ പ്രവർത്തകൻ കൂടിയായ രാജേഷ് മിശ്രയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായ് പരിക്കേറ്റ സഹോദരൻ മിതേഷ് മിശ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെയാണ് സംഭവം. ഇരുവരും ഗാസിപ്പൂരിലെ തങ്ങളുടെ കടയിലേക്ക് പോകുംവഴി ബൈക്കിലെത്തിയ അക്രമികൾ നിറയൊഴിക്കുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും. തെളിവിനായി കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് വരികയാണെന്നും ഗാസിപ്പൂർ പോലീസ് പോലീസ് മേധാവി അറിയിച്ചു.

Tags:    
News Summary - RSS worker shot dead by bike-borne assailants in UP’s Ghazipur area-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.