വിവരാവകാശ നിയമം: പ്രധാനമന്ത്രിയുടെ ഒാഫിസിൽ ലഭിച്ചത്​ 12,500 അപേക്ഷകൾ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​​ന്ത്രി​യു​ടെ ഒാ​ഫി​സ്​  2016-17 കാ​ല​യ​ള​വി​ൽ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം സ്വീ​ക​രി​ച്ച​ത്​ 12,500 അ​പേ​ക്ഷ​ക​ൾ. 2012നു ​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​ത്​ ഇ​ക്കാ​ല​യ​ള​വി​ലാ​ണ്​.

മ​റു​പ​ടി തൃ​പ്​​തി​ക​ര​മ​ല്ലാ​ത്ത​വ​ർ അ​പ്പീ​ലും ന​ൽ​കി. 2015-16 വ​ർ​ഷ​ത്തി​ൽ 11,138 അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ച്ച​ത്. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ പി.​ടി.​െ​എ​ക്കാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ മ​റു​പ​ടി ന​ൽ​കി​യ​ത്. 

2013-14: 7077,  2012-13: 5,828 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു വ​ർ​ഷ​ങ്ങ​ളി​ലെ ക​ണ​ക്ക്. 2016-17ൽ  1306 ​അ​പേ​ക്ഷ​ക​ൾ ത​ള്ളി. എ​ന്നാ​ൽ, എ​ത്ര അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

Tags:    
News Summary - RTI: 12,500 Applications in Prime Minister Office -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.