ന്യൂഡൽഹി: വിവരാവകാശനിയമം 2019 ഭേദഗതി ചെയ്യുന്നതിന് മുമ്പ് കേന്ദ്ര വിവരാവകാശ കമീ ഷനുമായി കേന്ദ്ര സർക്കാർ കൂടിയാലോചിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. സാമൂഹികപ്ര വർത്തക അഞ്ജലി ഭരദ്വാജ് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര പൊതുവിവര ഓഫിസർ നൽകിയ മറുപടിയിലാണ് അതുസംബന്ധിച്ച രേഖകളില്ലെന്ന് വ്യക്തമാക്കിയത്.
ഈ വർഷം ജൂലൈയിൽ കൊണ്ടുവന്ന ഭേദഗതിപ്രകാരം കേന്ദ്ര വിവരാവകാശ കമീഷണറുടെ കാലാവധി മൂന്ന് വർഷമായി കുറച്ചിരുന്നു. ഇൻഫർമേഷൻ കമീഷണർമാരുടെ ശമ്പളവും ആനുകൂല്യവും കേന്ദ്ര സർക്കാറിന് നിശ്ചയിക്കാവുന്ന വിധം മറ്റ് വകുപ്പുകളിലും ഭേദഗതി വരുത്തിയിരുന്നു.
ദുരൂഹമായ വിധത്തിലാണ് നിയമം ഭേദഗതി ചെയ്തതെന്നും പൊതുസമൂഹത്തെ ബാധിക്കുന്ന നിയമങ്ങളും ഭേദഗതികളും കൊണ്ടുവരുേമ്പാൾ അതിെൻറ കരട് പൊതുജനത്തിന് ലഭ്യമാക്കണമെന്ന 2014ലെ നിയമം കേന്ദ്രം ലംഘിച്ചതായും അഞ്ജലി ഭരദ്വാജ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.