പറ്റ്ന: 10ാം ക്ലാസ് പരീക്ഷയിൽ തോറ്റു പോയെന്ന് കരുതിയ കുട്ടി മികച്ച മാർക്ക് വാങ്ങി തന്നെ ജയിച്ചെന്ന് വിവരാവകാശ രേഖ. ബിഹാറിലാണ് സംഭവം. റോഹ്ത ജില്ലയിലെ ധനഞ്ജയ് കുമാർ 10 ക്ലാസ് പരീക്ഷയിൽ തോറ്റെന്നായിരുന്നു ഫലം. ബിഹാർ സ്കൂൾ ബോർഡിന്‍റെ പരീക്ഷാഫലത്തിൽ ഹിന്ദിയിൽ ധനഞ്ജയ്ക്ക് ലഭിച്ചത് രണ്ട് മാർക്കായിരുന്നു. മറ്റെല്ലാ വിഷയങ്ങൾക്ക് നല്ല മാർക്കും.
ധനഞ്ജയ് വീണ്ടും ഉത്തര കടലാസ് പുനർ മൂല്യനിർണയത്തിന് നൽകി. എന്നാൽ, മുൻപ് ലഭിച്ച മാർക്കിൽ മാറ്റമില്ലായിരുന്നു. ഒടുവിൽ വിവരാവകാശ രേഖ വഴി ഉത്തര പേപ്പറുകൾ ലഭിക്കുമ്പോഴാണ് സംഭവത്തിന്‍റെ യാഥാർഥ്യം മനസ്സിലാക്കുന്നത്. ഹിന്ദിക്ക് ധനഞ്ജയ്ക്ക് ലഭിച്ചത് 79 മാർക്ക് ഇതോടെ ആകെ 500ൽ 421 മാർക്കോടെ 84 ശതമാനത്തിന്‍റെ തിളക്കമാർന്ന വിജയം ധനഞ്ജയ് സ്വന്തമാക്കി.
ആറുമാസമായി ഞങ്ങൾ പുനർ മൂല്യനിർണയത്തിന് പുറകേയാണ്. അനുജന് നന്നായി പഠിക്കാൻ പോലും കഴിഞ്ഞിട്ടില്ല -ധനഞ്ജയുടെ സഹോദരൻ പറഞ്ഞു. ഐ.ഐ.ടിയിൽ അഡ്മിഷൻ നേടാനായിരുന്നു അവന് ആഗ്രഹം. ഒന്നും നടന്നില്ല. എല്ലാത്തിനും കാരണം സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്‍റെ പിടിപ്പു കേടാണെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ ആഗ്രഹങ്ങളെല്ലാം തകർന്നെന്നും ആത്മഹത്യയിൽ നിന്നും തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത് കുടുംബമാണെന്നും ധനഞ്ജയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.