ഭരണകക്ഷി എം.എൽ.എമാർ തിരികെയെത്തി; ഝാർഖണ്ഡിൽ വിശ്വാസവോട്ട് ഇന്ന്

റാഞ്ചി: ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് ഛത്തിസ്ഗഢിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്ന ഝാർഖണ്ഡിലെ ഭരണകക്ഷി എം.എൽ.എമാരെ ചാർട്ടർ ചെയ്ത വിമാനത്തിൽ റാഞ്ചിയിൽ തിരികെയെത്തിച്ചു.മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കിയേക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടെ എം.എൽ.എ മാരെ വശത്താക്കാൻ പ്രതിപക്ഷമായ ബി.ജെ.പി ശ്രമം തുടങ്ങിയതിനെത്തുടർന്നാണ് ഝാർഖണ്ഡ് മുക്തി മോർച്ച എം.എൽ.എ മാരെയടക്കം റായ്പുരിലെ റിസോർട്ടിലേക്ക് മാറ്റിയത്.

30 എം.എൽ.എമാരും കോൺഗ്രസ്, ജെ.എം.എം നേതാക്കളുമടങ്ങുന്ന സംഘം ഞായറാഴ്ച ബിർസാമുണ്ട വിമാനത്താവളത്തിലെത്തി.തിങ്കളാഴ്ച നടക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ ഹേമന്ത് സോറൻ മന്ത്രിസഭ വിശ്വാസവോട്ട് തേടും.

Tags:    
News Summary - Ruling MLAs are back; Trust vote in Jharkhand today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.