ആർ.ബി.​െഎ ഗവർണറുടെ രാജി: രൂപയുടെ മൂല്യവും സെൻസെക്​സും ഇടിഞ്ഞു

മുംബൈ: ആർ.ബി.​െഎ ഗവർണർ ഉർജിത്​ പ​േട്ടലി​​​​​െൻറ അപ്രതീക്ഷിത രാജിയിൽ രൂപയുടെ മൂല്യത്തിലും ഒാഹരി വിപണിയിലും വൻ ഇടിവ്​. രൂപയുടെ മൂല്യം ഡോളറിനെതിരെ 72.46 ആയി കുറഞ്ഞു. നവംബർ 20 ന്​ ശേഷം രൂപയുടെ മൂല്യത്തിൽ വന്ന ഏറ്റവും വലിയ ഇടിവാ ണ്​ ഇത്​. തിങ്കളാഴ്​ച 54 പൈസയുടെ ഇടിവോടെ 71.34 രൂപയിലാണ്​ വ്യാപാരം അവസാനിച്ചത്​.

രൂപയുടെ മൂല്യം ഇടിഞ്ഞതും അഞ്ച​ു സംസ്ഥാനങ്ങളിൽ നടക്കുന്ന വോ​െട്ടടുപ്പും​ ഒാഹരി വ്യാപരത്തെ ബാധിച്ചു. സെൻസെക്​സും നിഫ്​റ്റിയും നഷ്​ടത്തോടെയാണ്​ വ്യാപാരം തുടങ്ങിയത്​. സെൻസെക്​സ്​ 354.93 പോയിൻറ്​ താഴ്​ന്ന്​ 34,604 ലാണ്​ വ്യാപാരം നടക്കുന്നത്​. ഒാഹരി വിപണിയിൽ സെൻസെക്​സ്​ 500 പോയിൻറ്​ ഇടിവോടെയാണ്​ വ്യാപാരം തുടങ്ങിയത്​. പിന്നീട്​ നില മെച്ചപ്പെടുകയായിരുന്നു. നിഫ്​റ്റി 95.90 പോയിൻറ്​ ഇടിഞ്ഞ്​ 10,392 ലെത്തി.

Tags:    
News Summary - Rupee opens lower at 72.46 as RBI Governor Urjit Patel resigns- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.