അഹ്മദാബാദ്: സത്യം എല്ലായ്പോഴും വിജയിക്കുമെന്ന് നരോദ പാട്യ കൂട്ടക്കൊലക്കേസിൽ ഗുജറാത്ത് ഹൈകോടതി കഴിഞ്ഞ ദിവസം വെറുതെവിട്ട മുൻ മന്ത്രി മായ കൊട്നാനി.
സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത് തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ ബി.ജെ.പിയുടെ സാധാരണ പ്രവർത്തകയായി തുടരുമെന്നും അവർ പറഞ്ഞു.
പ്രതിസന്ധിഘട്ടത്തിൽ കുടുംബം നൽകിയ പിന്തുണ എടുത്തുപറഞ്ഞ കൊട്നാനി കേസിൽ കുടുങ്ങിയത് കാലം നൽകിയ ഒരു പരീക്ഷണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഗൈനക്കോളജിസ്റ്റായ അവർ നരോദ മണ്ഡലത്തിൽനിന്ന് മൂന്നു തവണ നിയമസഭയിലേക്ക് തെരെഞ്ഞടുക്കെപ്പട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.