രാജ്യസഭ തെരഞ്ഞെടുപ്പിനായി എസ്. ജയ്ശങ്കർ നാമനിർദേശ പത്രിക നൽകി

ഗാന്ധിനഗർ: രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നാമനിർദേശ പത്രിക നൽകി. ഗുജറാത്തിൽ നിന്നാണ് ജയ്ശങ്കർ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. നാമനി​ർദേശ പത്രിക സമർപ്പണത്തിന് ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലും ബി.ജെ്പി ഗുജറാത്ത് യൂനിറ്റ് പ്രസിഡന്റ് സി.ആർ. പാട്ടീലും ജയ്ശങ്കറിന് ഒപ്പമുണ്ടായിരുന്നു.

പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 13 ആണ്. ജൂലൈ 17 വരെ പത്രിക പിൻവലിക്കാം. തെരഞ്ഞെടുപ്പ് ജൂലൈ 24 ന് നടക്കും.

നാലുവർഷം മുമ്പും ജയ്ശങ്കർ ഗുജറാത്തിൽ നിന്നുതന്നെയാണ് രാജ്യസഭയിലേക്ക് മത്സരിച്ചത്. നിലവിൽ രാജ്യസഭയിലേക്കുള്ള 11 സീറ്റുകളിൽ എട്ടും ബി.ജെ.പിക്കാണ്. ബാക്കിയുള്ളത് കോൺഗ്രസിനും. ആഗസ്റ്റ് 18നാണ് ബി.ജെ.പി നേതാക്കളായ ജയ്ശങ്കറിന്റെയും ജുഗാൽജി താക്കൂറിന്റെയും ദിനേഷ് അനാവദിയയുടെയും കാലാവധി അവസാനിക്കുന്നത്. ഈ മൂന്ന് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നതും.

182 അംഗ സംസ്ഥാന നിയമസഭയില്‍ മതിയായ എം.എൽ.എമാരില്ലാത്തതിനാല്‍ ഗുജറാത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാഥികളെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

Tags:    
News Summary - S Jaishankar files rajya sabha nomination from gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.