ലാഹോർ: പാക് അധീന കശ്മീർ ഒരു ദിവസം ഇന്ത്യയുടേതാകുമെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻെറ പ്രസ്താവനക്ക െതിരെ പാകിസ്താൻ. ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ഗൗരവകരമായി കാണണമെന്ന് പാകിസ്താൻ അന്താരാഷ്ട് ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയുടേത് ഉത്തവാദിത്തമില്ലാത്തതും യുദ്ധത്തിലേക്ക് നയിക്കുന്നതുമായ പ്രസ്താവനയാണെന്നും പാകിസ്താൻ വ്യക്തമാക്കി.
പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ഒരുനാൾ ഇന്ത്യയുടെ കീഴിലാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
നല്ല ഒരു അയൽബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷേ, ഒരു അയൽരാജ്യത്ത് നിന്നും അതിന് വെല്ലുവിളി ഉയരുകയാണ്. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാനും നല്ല അയൽക്കാരായി മാറാനും ആ രാജ്യത്തിന് കഴിയാത്തിടത്തോളം വെല്ലുവിളി തുടരുക തന്നെ ചെയ്യുമെന്നും ജയശങ്കർ വ്യക്തമാക്കിയിരുന്നു.
കശ്മീരിലെ പ്രശ്നങ്ങൾക്ക് കാരണം ആർട്ടിക്കിൾ 370 അല്ല. പാകിസ്താൻ പിന്തുണയോടെയുള്ള ഭീകരവാദമാണ് പ്രശ്നങ്ങൾക്ക് കാരണം. വിദേശനയം പോലെ അയൽരാജ്യത്തിന് നേരെ ഭീകരപ്രവർത്തനം നടത്തുന്ന മറ്റൊരു രാജ്യത്തെ ലോകത്ത് എവിടെയെങ്കിലും കാണാനാകുമോ എന്നും മന്ത്രി ജയ്ശങ്കർ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.