ന്യൂഡൽഹി: സൈന്യത്തിൽ വരെ സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിക്കുന്ന സാഹചര്യത്തിൽ ശബരിമല ക്ഷേത്ര പ്രവേശനത്തിൽ മാത്രം സ്ത്രീകൾക്ക് വിവേചനം പാടിെല്ലന്ന് കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി) നേതാവുമായ രാംവിലാസ് പാസ്വാൻ. ഇതുസംബന്ധിച്ച സുപ്രീംകോടതിയുടെ ചരിത്രവിധി സ്വാഗതം ചെയ്യുന്നതായും എൻ.ഡി.എ ഘടകകക്ഷി നേതാവ് പറഞ്ഞു.
ദൈവം എല്ലാവരെയും സമന്മാരായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബി.ജെ.പി ദേശീയ നേതൃത്വം സുപ്രീംകോടതി വിധിയിൽ പ്രതികരിച്ചിട്ടില്ല. വിധി പഠിച്ചുവരുകയാണെന്നാണ് പാർട്ടി വക്താവ് കഴിഞ്ഞദിവസം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.