തിരുവനന്തപുരം: ശബരിമല സമരത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ പാർട്ടിെക്കാപ്പമുണ്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. നേതാക്കളുമായി നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശക്തമായ പ്രതിേരാധം തീർക്കാൻ സംസ്ഥാന നേതൃത്വേത്താട് ആവശ്യപ്പെട്ട അമിത് ഷാ, സമുദായിക സംഘടനകളെ ഒപ്പം നിർത്താനും നിർദേശിച്ചു.
എസ്.എൻ.ഡി.പിക്കൊപ്പം എൻ.എസ്.എസിനെ കൂടി വിശ്വാസത്തിലെടുക്കണം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രവർത്തിക്കണം. സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കണം. ശക്തമായ സമരങ്ങളുണ്ടാകണം. മേഞ്ചശ്വരത്തെ കേസിെൻറ കാര്യത്തിൽ സംസ്ഥാന നേതൃത്വം ആലോചിച്ച് തീരുമാനം എടുക്കാനും അദ്ദേഹം നിർദേശിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറും കെ.പി.സി.സി. നിർവാഹകസമിതി അംഗവുമായിരുന്ന ജി. രാമൻനായർ ഉൾപ്പെടെ അഞ്ചു പേർ ശനിയാഴ്ച അമിത്ഷായുടെ സാന്നിധ്യത്തിൽ ബി.ജെ.പി.യിൽ ചേർന്നു.
ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ജി. മാധവൻ നായർ, യു.ഡി.എഫ്. സർക്കാറിെൻറ കാലത്ത് വനിതകമീഷൻ അംഗമായ ഡോ. പ്രമീളാദേവി, ജെ.ഡി.എസ്. തിരുവനന്തപുരം ജില്ല വൈസ് പ്രസിഡൻറ് കരകുളം ദിവാകരൻ നായർ, കേരള എക്യൂമിനിക്കൽ ക്രിസ്റ്റ്യൻ അസോസിയേഷൻ ഭാരവാഹിയും മലങ്കര സഭ പ്ലാേൻറഷൻ ഡയറക്ടറുമായ സി. തോമസ് ജോൺ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്ന മറ്റുള്ളവർ. രാവിലെ 11.30 ഒാടെ അമിത് ഷാ ഹൈദരാബാദിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.