'തെരുവിൽ കഴിയുന്ന ഷാറൂഖ് ഖാൻ'; എ.ഐ ചിത്രവുമായി വിദ്വേഷ പ്രചാരക സാധ്വി പ്രാചി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ തീവ്രഹിന്ദുത്വ വക്താവാണ് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. പല വിഷയങ്ങളിലും സാധ്വി പ്രാചിയുടെ പരാമർശങ്ങൾ വിവാദമായിരുന്നു. ഇപ്പോഴിതാ, ഷാറൂഖ് ഖാന്‍റെ എ.ഐ നിർമിത ചിത്രം പങ്കുവെച്ച് വീണ്ടും വിവാദം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇവർ.

ഷാരൂഖ് ഖാൻ തെരുവിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് സാധ്വി പ്രാചി നിർമിതബുദ്ധിയിലൂടെ സൃഷ്ടിച്ച് ട്വിറ്ററിൽ പങ്കുവെച്ചത്. 'ഷാറൂഖ് ഖാൻ ഇന്ത്യക്ക് പകരം പാകിസ്താനിൽ ജനിച്ചിരുന്നെങ്കിലെന്ന് ആലോചിച്ചു നോക്കൂ. അമേരിക്കയിലെ എയർപോർട്ടിൽ ഷാറൂഖ് ഖാന് എന്ത് സംഭവിക്കുമായിരുന്നു' -ചിത്രം പങ്കുവെച്ച് സാധ്വി പ്രാചി ചോദിക്കുന്നു.


ഷാറൂഖ് ഖാനെ 2016ൽ യു.എസിലെ ലോസ് ഏയ്ഞ്ചലസ് എയർപോർട്ടിൽ തടഞ്ഞുവെച്ച സംഭവമുണ്ടായിരുന്നു. മുമ്പും പലതവണ ഷാറൂഖ് ഖാന് ഇത്തരം അനുഭവമുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് സാധ്വി പ്രാചിയുടെ ട്വീറ്റെന്ന് കരുതുന്നു. നിരവധി പേർ കമന്‍റിലൂടെ സാധ്വി പ്രാചിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'സാധ്വി എന്ന വാക്ക് പേരിനൊപ്പം ചേർക്കുമ്പോൾ ഒരു ദിവസമെങ്കിലും വിദ്വേഷത്തിന് പകരം നല്ലത് പറഞ്ഞുകൂടെ' എന്നാണ് ഒരാളുടെ ചോദ്യം. 

Tags:    
News Summary - Sadhvi Prachi Shares AI-Ganerated Photo of 'Poor' Shah Rukh Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.