ഭോപ്പാൽ: റാണി പത്മാവതിയുടെ ജീവചരിത്രം മധ്യപ്രദേശിൽ പാഠ്യവിഷയമാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. അടുത്ത വർഷം മുതൽ സ്കൂൾ പാഠ്യവിഷയത്തിൽ പത്മാവതിയുടെ ജീവചരിത്രം ഉൾപ്പെടുത്തുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. രജ്പുത് സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പത്മാവതിയുടെ ചരിത്രം അടുത്ത വർഷം മുതൽ സ്കൂൾ വിദ്യാർഥികൾക്ക് പാഠ്യവിഷയമായിരിക്കും. വരുംതലമുറകൾ പത്മാവതിയുടെ ത്യാഗവും ധൈര്യവും മനസിലാക്കിയിരിക്കണമെന്നും ചൗഹാൻ പറഞ്ഞു. പത്മാവതി സിനിമയെ സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് പുതിയ നീക്കവുമായി മധ്യപ്രദേശ് സർക്കാർ രംഗത്തെത്തിയത്.
അതേ സമയം, പത്മാവതി സിനിമയുടെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വങ്ങൾ ഇപ്പോഴും തുടരുകയാണ്. സിനിമക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതാണ് നിലവിൽ പ്രശ്നങ്ങൾക്ക് കാരണം. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ സിനിമക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.