ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തിൽ കുറ്റക്കാരനാണെന്ന് ഡൽഹി ഹൈകോടതി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക ്കപ്പെട്ട കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നൽകിയ കത്തിലാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നതായി സജ്ജൻ കുമാർ അറിയിച്ചത്.
1984 ഒക്ടോബർ 31 ന് ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ശേഷമുണ്ടായ സിഖ് വിരുദ്ധ കലാപത്തിൽ അഞ്ചംഗ സിഖ് കുടുംബെത്ത കൊലപ്പെടുത്തി എന്ന കേസിലാണ് സജ്ജൻ കുമാർ ശിക്ഷിക്കപ്പെട്ടത്.
നേരത്തെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോടതിവിധി റദ്ദാക്കിക്കൊണ്ടാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2018 ഡിസംബർ 31നകം കീഴടങ്ങണമെന്നും അഞ്ച് ലക്ഷം രൂപ പിഴ അടക്കണമെന്നും ശിക്ഷയിലുണ്ട്. കേസിലെ മറ്റ് പ്രതികൾക്ക് ഒരു ലക്ഷം രൂപ വീതവും പിഴ ശിക്ഷയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.