ഇന്ത്യയിലെ ജനസംഖ്യാ വർധനവിന്​ കാരണം മുസ്​ലിംകളെന്ന്​ സാക്ഷി മഹാരാജ്​

മീററ്റ്​: ഇന്ത്യയിലെ ജനസംഖ്യാ വർധനവിന്​ കാരണം മുസ്​ലിംകളാണെന്ന പരാമർശവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്​. ‘‘ രാജ്യത്ത്​ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നത്​ നാലു ഭാര്യമാരും നാൽപതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നവർ ഉള്ളതുകൊണ്ടാണ്​​. ഏക സിവിൽ കോഡ്​ സർക്കാർ  ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.  മീററ്റിൽ പൊതുപരിപാടിക്കിടെയാണ്​ സാക്ഷി മഹാരാജി​​െൻറ വിവാദ പരാമർശം.  
ഉത്തർപ്രദേശ്​ ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ ഉന്നാവോ എം.പി വിദ്വേഷ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്​.

പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്ക്​ നൽകിയ പൊള്ളയായ വാഗ്​ദാനങ്ങളിൽ നിന്നും ശ്രദ്ധ മാറ്റുന്നതിന്​ വേണ്ടിയാണ്​ ബി.ജെ.പി എം.പി മതവിദ്വേഷമുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തിയിരിക്കുന്നതെന്ന്​ ഉത്തർപ്രദേശിലെ കോൺഗ്രസ്​ നേതാവ്​ അഖിലേഷ്​ സിങ്​ പറഞ്ഞു. നിരന്തരം മതവിദ്വേഷ പരാമർശങ്ങൾ നടത്തുന്ന മഹാരാജിനെ പാർലമ​െൻറിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.


മഹാരാജ്​ ഇതിനു മുമ്പും മുസ്​ലിംകൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്​.  മുസ്​ലിം സ്​ത്രീകളുടെ അവസ്ഥ ചെരിപ്പിനേക്കാൾ ദയനീയമാണെന്ന പരാമർശവും രണ്ട്​ കുട്ടികളിൽ കൂടുതലുള്ള ദമ്പതിമാരുടെ വോട്ടവകാശം റദ്ദാക്കണമെന്നും മദ്രസകൾ തീവ്രവാദ കേന്ദ്രങ്ങളാണെന്നുമുള്ള പരാമർശങ്ങളും വിവാദമായിരുന്നു.

Tags:    
News Summary - Sakshi Maharaj Blames Muslims For Population Boom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.