കലാപത്തിനു കാരണക്കാർ കോടതി; റാം റഹീം മാന്യനായ വ്യക്തി- സാക്ഷി മഹാരാജ്

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ വിവാദ ആൾദൈവം റാം റഹീം മാന്യനായ വ്യക്തിയാണെന്ന്  ബി.ജെ.പി നേതാവും എം.പിയുമായ സാക്ഷി മഹാരാജ് . വളരെ ദയാലുവായ വ്യക്തിയാണ് റാം റഹീം. വിവിധ സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിനു കാരണക്കാർ വിധി പുറപ്പെടുവിച്ച കോടതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ആരുടെ ഭാഗത്താണ് ശരി? റാം റഹീമിനെ ദൈവതുല്യം കാണുന്ന കോടിക്കണക്കിന് ജനങ്ങളുടെ ഭാഗത്തോ മാനഭംഗത്തിന് കേസു കൊടുത്ത പെൺകുട്ടിയുടെ ഭാഗത്തോ? റാം റഹീമിനെ പോലുള്ള മാന്യനായ വ്യക്തിക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ഓർക്കണം’ – സാക്ഷി മഹാരാജ് പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് റാം റഹീമിനെതിരായ കോടതിവിധിയെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

.

 

Tags:    
News Summary - Sakshi Maharaj embarasses BJP by supporting Ram Rahim- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.