തെരഞ്ഞെടുപ്പ്​ വിജയത്തിൽ നന്ദിയറിക്കാൻ ബലാൽസംഗ കേസിലെ പ്രതിയെ സന്ദർശിച്ച്​ സാക്ഷി മഹാരാജ്​

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ വിജയത്തിൻെറ നന്ദിയറിയിക്കാനായി ബലാൽസംഗ കേസിലെ പ്രതിയെ ജയിലിൽ സന്ദർശിച്ച്​ സാക്ഷി മഹാരാജ്​ എം.പി. ബി.ജെ.പി നേതാവും ഉന്നാവോ ബലാൽസംഗ കേസിലെ പ്രതിയുമായ കുൽദീപ്​ സിങ്​ സെങ്ങാറിനെയാണ്​ സാക്ഷി മഹാര ാജ്​ ജയിലിലെത്തി സന്ദർശിച്ചത്​.

സെങ്ങാർ ദീർഘകാലമായി ജയിലിലാണ്​. ബി.ജെ.പിയുടെ പ്രശ്​സതനായ എം.എ.എമാരിലൊരാളാണ്​ അദ്ദേഹം. തെര​ഞ്ഞെടുപ്പിന്​ ശേഷം നന്ദിയറിയിക്കാനാണ്​ അദ്ദേഹത്തെ കാണാനെത്തിയതെന്നും സാക്ഷി മഹാരാജ്​ പറഞ്ഞു.

ഐ.പി.സി സെക്ഷൻ 120ബി, 363,366,376(1),506 വകുപ്പുകൾ പ്രകാരമാണ്​ സി.ബി.ഐ സെങ്ങാറിനെതിരെ കേസെടുത്തിരിക്കുന്നത്​. ഇതിന്​ പുറമേ പോക്​സോ ആക്​ടിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്​. ജോലി വാഗ്​ദാനം ചെയ്​ത്​ എം.എൽ.എ വസതിയിൽവെച്ച്​ പീഡിപ്പിച്ചുവെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്​ എം.എ.എക്കെതിരെ കേസെടുത്തത്​.

Tags:    
News Summary - Sakshi maharaj meet rape case accused-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.