ന്യൂഡൽഹി: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വൈകിയാൽ പലിശ സഹിതം തിരിച്ചുനൽകണമെന്ന ആന്ധ്ര ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ശമ്പളവും പെൻഷവും ജീവനക്കാർക്ക് വൈകി നൽകുന്ന പ്രവണത പല സംസ്ഥാന സർക്കാറുകൾക്കുമുണ്ട്. നിയമപരമായി ലഭ്യമാക്കേണ്ട ഇവ വൈകി നൽകുന്നത് നീതിനിഷേധമാണെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, എം.ആർ. ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ആന്ധ്ര സ്വദേശിയും റിട്ട. ജഡ്ജിയുമായ ദിനവാഹി ലക്ഷ്മി കമലേശ്വരിയുടെ ഹരജിയിൽ, ശമ്പളം/പെൻഷൻ വൈകിയാൽ വാർഷിക നിരക്ക് കണക്കാക്കിയ ശേഷം ആ തുകക്ക് ആനുപാതികമായി 12 ശതമാനം കൂട്ടുപലിശകൂടി നൽകണമെന്നായിരുന്നു ആന്ധ്ര ഹൈകോടതി സർക്കാറിനോട് ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 1989ൽ ജില്ല ജഡ്ജിയായ നിയമിക്കപ്പെട്ട ദിനവാഹിനി 2018ലാണ് വിരമിച്ചത്. ലോക്ഡൗൺ കാലത്ത് പെൻഷൻ തടഞ്ഞുെവച്ചതിനെ തുടർന്നാണ് ഇവർ ഹൈകോടതിയെ സമീപിച്ചത്. കോവിഡ് മഹാമാരിയിൽ സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും വൈകിയാെണങ്കിലും പെൻഷൻ നൽകുമെന്നുമായിരുന്നു സർക്കാറിെൻറ നിലപാട്. പലിശ നൽകണമെന്ന് ഹൈകോടതി ഉത്തരവ് ശരിെവച്ച സുപ്രീംകോടതി ആറ് ശതമാനം ക്രമപലിശ ലഭ്യമാക്കിയാൽ മതിയെന്നും വിധിച്ചു. 30 ദിവസത്തിനുള്ളിൽ ഇത് ലഭ്യമാക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.