ന്യൂഡൽഹി: 2003ൽ ജോധ്പൂർ സെഷൻസ് കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയതിന് ബോളിവുഡ് നടൻ സൽമാൻ ഖാൻ മാപ്പുപറഞ്ഞു. ജോധ്പൂരിൽ വെച്ച് 1998ൽ മാനുകളെ വേട്ടയാടിയ കേസിൽ വിചാരണ നേരിടവേയാണ് സൽമാൻ വ്യാജ സത്യവാങ് മൂലം നൽകിയത്. കേസിന്‍റെ അന്തിമ വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും.
സത്യവാങ്മൂലം തെറ്റായി നൽകിയതായിരുന്നുവെന്ന് സൽമാന്റെ അഭിഭാഷകൻ ഹസ്തിമൽ സരസ്വത് കോടതിയെ ബോധ്യപ്പെടുത്തി. ആദ്യം കോടതിയിൽ തോക്കിന്‍റെ ലൈസൻസ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞത് തിരക്കിനിടയിലെ മറവി കൊണ്ടാണെന്നും തന്‍റെ ലൈസൻസ് പുതുക്കാൻ നൽകിയിരിക്കുകയായിരുന്നെന്നും സൽമാൻ കോടതിയെ അറിയിച്ചു.
1998ല്‍ സല്‍മാന്‍ ഖാനും മറ്റു ഏഴ് പേരും ചേര്‍ന്ന് രാജസ്ഥാനിലെ ജോധ്പൂരിനു സമീപം ബവാഡയില്‍ രണ്ടു തവണ മാന്‍ വേട്ട നടത്തിയെന്നാണ് കേസ്. കേസിൽ 2018ൽ സൽമാന് അഞ്ചുകൊല്ലം തടവ് വിധിച്ചിരുന്നു. തുടർന്ന് സൽമാൻ അപ്പീൽ നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.