കോവിഡ് ബാധിച്ച സമാജ് വാദി നേതാവ് അസംഖാന്‍റെ നില ഗുരുതരമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: സമാജ് വാദി പാർട്ടിയുടെ സമുന്നതനായ നേതാവ് അസംഖാൻ എം.പിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. കോവിഡ് ബാധിച്ച് ലക്നോവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അസം ഖാൻ. നിലവിൽ ഓക്സിജൻ സഹായത്താലാണ് അദ്ദേഹം കഴിയുന്നതെന്നും ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

സിതാപുർ ജയിലിൽ കഴിയുകയായിരുന്ന അസം ഖാനെയും മകനെയും മെയ് 9നാണ് കോവിഡ് പോസിറ്റീവായി മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമെങ്കിലും രോഗാവസ്ഥ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.

അതേസമയം, മകൻ അബ്ദുള്ള അസം ഖാന്‍റെ നില മെച്ചപ്പെട്ടുവരികായാണ്. 

Tags:    
News Summary - Samajwadi Party leader Azam Khan in critical condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.